ചെന്നൈ: തനിക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് ആരോപിച്ച കമ്മീഷണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഗായത്രി. പാകിസ്ഥാന്‍ ഉള്‍പ്പടെ ഒൻപത് രാജ്യങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്നും പൊലീസ് ചിലത് മാത്രം അടര്‍ത്തിയെടുത്ത് തെറ്റ് പ്രചരിപ്പിക്കുകയാണെന്നും അവർ വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് പോലീസ് രംഗത്തെത്തിയത്.
Read also: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്
പാകിസ്ഥാനിലെ സംഘടനയ്ക്ക് വേണ്ടി പ്രതിഷേധക്കാരില്‍ ഒരാള്‍ പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ ലഭിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഗായത്രി രംഗത്തെത്തിയത്. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗായത്രി ഖാന്‍ദാദെയ് എന്ന ആക്ടിവിസ്റ്റ് ‘ബൈറ്റ്സ് ഫോര്‍ ഓള്‍’ എന്ന പാകിസ്ഥാന്‍ സംഘടനയുടെ പ്രവര്‍ത്തകയാണ്. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ ആശയ വിനിമയം നടത്തിയെന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചെന്നും പോലീസ് പറഞ്ഞിരുന്നു.
Post Your Comments