ബെംഗളുരു: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി പ്രകാശ് രാജ്. പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ മറച്ചുവയ്ക്കാന്‍ ദേശസ്നേഹം ഉപയോഗിക്കുന്നുവെന്ന് നടന്‍ പ്രകാശ് രാജ് ആരോപിയ്ക്കുന്നു. ഇത് തെളിയിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.
രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുവെന്നും ജനങ്ങള്‍ ഉണരണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് പ്രകാശ് രാജ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ
പങ്കുവെച്ചിരിക്കുന്നത്.
യഥാര്‍ത്ഥ സൂര്യഗ്രഹണം എന്നാല്‍ രാജ്യത്ത് ഉയരുന്ന പ്രതിഷേധങ്ങളെയും അതിനെ അടിച്ചമര്‍ത്തുന്നതിനെയും മറച്ചുവയ്ക്കാന്‍ ദേശസ്നേഹവും ഇന്റര്‍നെറ്റ് നിരോധനവും ഉപയോഗിക്കുന്നതാണെന്ന് വീഡിയോയില്‍ പറയുന്നു. ഇതിനോടകം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Post Your Comments