ബാലാസോർ: 3500 കിലോമീറ്റർ വരെ പരിധിയുള്ളതും ആണവ പോർമുന ഘടിപ്പിക്കാവുന്നതുമായ ആദ്യമായി അഗ്നി-3 മിസൈൽ രാത്രിയിൽ പരീക്ഷിച്ചു. ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൽകലാം ദ്വീപിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ ശനിയാഴ്ച രാത്രിയായിരുന്നു പരീക്ഷണം നടന്നത്.
Also read : സിയാച്ചിനിൽ സൈനിക ക്യാമ്പിന് മുകളിലേയ്ക്ക് മഞ്ഞുമലയിടിഞ്ഞു വീണു; രണ്ടു സൈനികർ കൊല്ലപ്പെട്ടു
സൈന്യത്തിലെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് പരീക്ഷണം നടന്നത്. 17 മീറ്റർ നീളവും രണ്ടു മീറ്റർ വ്യാസവും 50 ടൺ ഭാരമുള്ള മിസൈല്‍ ഡിആർഡിഒയുടെ നേതൃത്വത്തിൽ നിർമിച്ച് കരസേനയ്ക്ക് കൈമാറിയതാണ്.
Post Your Comments