മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പി സർക്കാർ അധികാരത്തിൽ വന്നതിൽ ഗവർണറുടെ നടപടികളെ ചോദ്യം ചെയ്ത് ശിവസേന-കോൺഗ്രസ്-എൻ സി പി കക്ഷികൾ സമർപ്പിച്ച ഹർജിയിൽ ഇന്നും സുപ്രീം കോടതിയിൽ വാദം തുടരും. അതേസമയം, മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എമാരെ നിലവില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് മാറ്റി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹോട്ടലില്‍ നിന്ന് മാറ്റിയതെന്നാണ് വിവരങ്ങള്‍. മുംബൈയിലെ ഹയാത്ത് ഹോട്ടലിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്.
നേരത്തെ മഹാരാഷ്ട്രയില്‍ ബിജെപിയുമായി എന്‍സിപി സഖ്യം രൂപീകരിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചിരുന്നു. എംഎല്‍എമാര്‍ താമസിച്ചിരുന്ന ഹോട്ടലിനുള്ളില്‍ യൂണിഫോമിലല്ലാതെ ഒരു പൊലീസ് ഉദ്യോഗസ്ഥന് എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ ബിജെപിയുടെ ചാരനാണെന്നാണ് എന്‍സിപിയുടെ ആരോപണം. മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സഖ്യ സര്‍ക്കാരുണ്ടാക്കുമെന്ന അജിത് പവാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ശരത് പവാറിന്റെ പ്രതികരണം.
ബിജെപിയുമായി സഖ്യം രൂപവത്കരിക്കുമോയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരത് പവാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കോണ്‍ഗ്രസും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് എന്‍സിപി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments