ബംഗളൂരു : ഇന്ത്യന്‍ ആണവ ഗവേഷകരെ ലക്ഷ്യമിട്ട് അത്യന്തം അപകടകാരിയായ ഇ-മെയില്‍ വൈറസ്. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ (ബിഎആര്‍സി) കെഎസ്കെആര്എ ഫെലോഷിപ്പിന് അര്‍ഹരായ ഗവേഷകര്‍ക്കാണ് അപകടകരമായ മാല്‍വെയര്‍ ചേര്‍ത്ത ഇമെയിലുകള്‍ ഹാക്കര്‍മാര്‍ അയച്ചിരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ‘ഇഷ്യുമേക്കേഴ്സ് ലാബ്’ ഇക്കാര്യം പുറത്തുവിട്ടത്. മറ്റു ഗവേഷകരുടേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ഇമെയില്‍ വിലാസമുപയോഗിച്ചായിരുന്നു ശ്രമം.
തോറിയം അധിഷ്ഠിതമായ റിയാക്ടറുകളുമായി ബന്ധപ്പെട്ട ഗവേഷണവിവരങ്ങള്‍ ചോര്‍ത്താന്‍ ആണവമേഖലയിലെ ഉന്നതര്‍ക്കു വൈറസ് അടങ്ങിയ ഇമെയിലുകള്‍ അയച്ചുവെന്ന് ഇഷ്യുമേക്കേഴ്സിന്റെ മുന്‍പു വെളിപ്പെടുത്തിയിരുന്നു. 2014 ല്‍ ദക്ഷിണ കൊറിയന്‍ ആണവനിലയങ്ങള്‍ക്കെതിരെ ഉപയോഗിച്ച വൈറസാണ് ഈ ഇമെയിലിനൊപ്പമുണ്ടായിരുന്നതെന്ന് ഇഷ്യുമേക്കേഴ്സ് സ്ഥാപകന്‍ സൈമണ്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കടപ്പാട് മനോരമ
Post Your Comments