അവാസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടര്‍ സെക്യൂരിറ്റി സോഫ്റ്റ് വെയറായ സിക്ലീനറില്‍ കടന്നുകൂടിയ മാല്‍വെയര്‍ 20 ലക്ഷം കമ്പ്യൂട്ടറുകളിലെത്തിയതായി സൂചന. കമ്പ്യൂട്ടറിന്റെ പേര്, ഐപി അഡ്രസ്, ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ്വെയര്, ആക്റ്റീവ് സോഫ്റ്റ്വെയറുകള്, തുടങ്ങി സാങ്കേതികമായ വിവരങ്ങളാണ് മാല്‍വെയര്‍ അമേരിക്കയിലെ സെര്‍വറുകളിലേക്ക് ചോര്‍ത്തുന്നത്.
ഓഗസ്റ്റില്‍ പുറത്തുവിട്ട സിക്ലീനറിന്റെ പുതിയ അപ്ഡേറ്റ് സോഫ്റ്റ് വെയറിലാണ് മാല്‍വെയര്‍ കടന്നുകൂടിയത്. അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്ത എല്ലാ കമ്പ്യൂട്ടറുകളെയും മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടാവും. സിസ്കോ ടാലോസ് ഇന്റലിജന്‍സ് റിസര്‍ച്ച് ടീം ആണ് ഈ സുരക്ഷാവീഴ്ച കണ്ടെത്തിയത്. സെപ്റ്റംബര്‍ 13ന് പിരിഫോമിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അതേസമയം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പിരിഫോം ഇതുവരെ തയ്യാറായിട്ടില്ല.
Post Your Comments