Latest NewsNewsMobile Phone

ജാഗ്രത: ആന്‍ഡ്രോയ്ഡ് ഫോണുകളിൽ മാല്‍വെയര്‍ ഭീഷണി; വിശദാംശങ്ങൾ പുറത്ത്

ഫേക്ക് സ്പൈ എന്ന മാല്‍വെയറാണ് മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് ഫോണുകളിൽ മാല്‍വെയര്‍ ഭീഷണിയെന്ന് റിപ്പോർട്ട്. മൂന്ന് വര്‍ഷം മുന്‍പ് കണ്ടെത്തിയ മാല്‍വെയര്‍ തിരിച്ചുവരുന്നു എന്നാണ് സൂചന. ഫേക്ക് സ്പൈ എന്ന മാല്‍വെയറാണ് മൂന്ന് വര്‍ഷത്തിന് ശേഷം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെയാണ് പ്രധാനമായും ഈ മാല്‍വെയര്‍ ലക്ഷ്യം വയ്ക്കുന്നത്.

നേരത്തെ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലാണ് ഈ മാല്‍വെയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ചൈന, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ, യുഎസ്എ എന്നിവിടങ്ങളില്‍ മാല്‍വെയര്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ യൂസര്‍ ബേസായ ഇന്ത്യയില്‍ ഈ മാല്‍വെയര്‍ ചിലപ്പോള്‍ പ്രശ്നം സൃഷ്ടിച്ചേക്കും എന്നാണ് ബിജിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എസ്എംഎസ് വഴി ഫോണില്‍ എത്തുന്ന ഈ ഫേക്ക് സ്പൈ മാല്‍വെയര്‍. ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്നതാണ്. ടെക്സ്റ്റ് സന്ദേശങ്ങള്‍, സാമ്പത്തിക ഇടപാട് വിവരങ്ങള്‍, ആപ്ലിക്കേഷന്‍ വിവരങ്ങള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ്, ബാങ്ക് ലോഗിന്‍ വിവരങ്ങള്‍ എല്ലാം ഈ മാല്‍വെയറാല്‍ അപകടത്തിലാണ്.

ALSO READ:സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല; അറിയുകയുമില്ല; ജോലി ശുപാര്‍ശയും നൽകിയിട്ടില്ല;- ശശി തരൂർ

പോസ്റ്റ് ഓഫീസില്‍ നിന്നും കൊറിയര്‍ സര്‍വീസില്‍ നിന്നും ഉള്ള സന്ദേശം എന്ന രീതിയില്‍ എസ്എംഎസുകള്‍ വരുകയും. നിങ്ങളുടെ കൊറിയര്‍ സ്വീകരിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെടുന്നതുമാണ് സന്ദേശം. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മാല്‍വെയര്‍ നിങ്ങളുടെ ഫോണില്‍ പ്രവേശിക്കും. ഇത്തരത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തന രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button