Technology

ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. ഓണ്‍ലൈന്‍ കോമേഷ്യല്‍ വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ച്‌ വെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന വീഗാ സ്റ്റീലര്‍ എന്ന മാല്‍ വെയര്‍ കണ്ടെത്തിയതായി സൈബര്‍ സുരക്ഷാ സ്ഥാപനം പ്രൂഫ് പോയിന്റ് മുന്നറിയിപ്പ് നൽകുന്നു.

2016 ഡിസംബറില്‍ കണ്ടെത്തിയ ഓഗസ്റ്റ് സ്റ്റീലര്‍ എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പായ വീഗ സ്റ്റീലര്‍ ഫിഷിങ് ഇ-മെയിലുകള്‍ വഴിയാണ് കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്. മാര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രധാന ലക്‌ഷ്യം. .doc, .docx, .txt, .rtf, .xls, .xlsx, or .pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്‍റുകള്‍ സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്താൽ കമ്ബ്യൂട്ടറിന്‍റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ടെന്നാണ് പ്രൂഫ് പോയിന്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Also read ; നിയന്ത്രണം വിട്ട ലോറി ബസ്സിലിടിച്ച് നിരവധിപേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button