തിരുവനന്തപുരം: ഈ സര്‍ക്കാര്‍ വന്നശേഷം മന്ത്രിമാര്‍ക്ക് പുറമെ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമന്റെ പദവി നീക്കാൻ തയ്യാറാവാതെ മുഖ്യ മന്ത്രി പിണറായി വിജയൻ. മന്ത്രി സഭാ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദിന് വീണ്ടും കാബിനറ്റ് പദവി നല്കാന് മന്ത്രിസഭാ തീരുമാനിച്ചതെന്ന ആരോപണം ശക്തമാകുകയാണ്.
ALSO READ: ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി
ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനമെടുത്തതെന്നും ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന പ്രമുഖ അഭിഭാഷകരെയും, അവര്‍ക്ക് നല്കുന്ന പ്രതിഫലവും തീരുമാനിക്കുന്നതിനുള്ള അധികാരം എജിക്ക് നല്‍കാനുള്ള നിര്‍ദ്ദേശത്തിനെതിരെയും മന്ത്രി സഭാ യോഗത്തിൽ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രധാനപ്പെട്ട ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് റാങ്ക് നൽകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ALSO READ: പരസ്യ- സിനിമാ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്
അതേസമയം, ഓരോ വകുപ്പിന്റെയും കേസില്‍ ഏത് അഭിഭാഷകന് ഹാജരാകണമെന്ന് അതാത് വകുപ്പു മന്ത്രിമാര്‍ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അഭിഭാഷകരെ നിശ്ചയിക്കുന്നതിനുള്ള അധികാരം ബന്ധപ്പെട്ട് വകുപ്പുകള്‍ക്കു തന്നെ നല്കി.
Post Your Comments