പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചെന്നും അദ്ദേഹം പറയുകയുണ്ടായി. അധികാരം കിട്ടിയാല്‍ ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി റദ്ദാക്കുമെന്ന് പറഞ്ഞാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ എതിരാളികള്‍ വോട്ട് തേടിയത്.എന്നാല്‍ വിജയിച്ചുകഴിഞ്ഞപ്പോള്‍ അങ്ങനെയൊന്നും നിയമം മാറ്റാനാകില്ലെന്നാണ് അവരും പറയുന്നതെന്നും കോടിയേരി വ്യക്തമാക്കി.
Read also: ശബരിമല വിധിക്കെതിരെ സമരം നടത്തിയത് കേന്ദ്രനേതൃത്വത്തിന്റെ അറിവോടെ , നിയമം കൊണ്ടുവരുന്നത് പരിഗണനയില്‍
ഇടതുമുന്നണിക്ക് എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഒരു സംഘടനയോടും ശത്രുതയില്ല. എസ്.എന്‍.ഡി.പി. സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. ഓരോ സംഘടനയ്ക്കും അവരുടേതായ നിലപാടുകളുണ്ട്. എന്‍.എസ്.എസ്. നേരത്തെയുള്ളതുപോലെ സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments