റാഞ്ചി: ഏകദിന ക്രിക്കറ്റില്‍ നിന്ന് മഹേന്ദ്രസിംഗ് ധോണി ഉടനെ വിരമിക്കില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ. ധോണിയെപ്പോലൊരാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വരില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമുണ്ടെന്നും അരുണ്‍ പാണ്ഡെ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ധോണിക്ക് പകരം മറ്റൊരാളെ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പില്‍ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ തോല്ക്കാന് കാരണം ധോണിയാണെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കൽ വാർത്തകൾ സജീവമായത്.
Post Your Comments