Latest NewsInternational

ഹാഫിസ്‌ സയീദ്‌ പാകിസ്‌താനില്‍ അറസ്‌റ്റില്‍ , മുഖം രക്ഷിക്കാനുള്ള നാടകമെന്ന് ഇന്ത്യ

'സയീദിനെ അറസ്‌റ്റ്‌ ചെയ്‌തുവെന്നുവരുത്തി ലോകത്തെ മുഴുവന്‍ വിഡ്‌ഢികളാക്കുകയാണു പാകിസ്‌താന്‍.'

ഇസ്ലാമാബാദ്‌: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത സംഘടന ജമാത്ത്‌ ഉദ്ധവയുടെ തലവനുമായ ഹാഫിസ്‌ സയീദ്‌ പാകിസ്‌താനില്‍ അറസ്‌റ്റില്‍. ഭീകരസംഘടനങ്ങള്‍ക്ക്‌ ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണു പഞ്ചാബ്‌ ഭീകര വിരുദ്ധ വിഭാഗത്തിന്റെ(സി.ടി.ഡി)അറസ്‌റ്റ്‌. അതേസമയം പാകിസ്‌താന്‍ നീക്കം നാടകമാണെന്ന്‌ അറസ്‌റ്റിനോട്‌ പ്രതികരിച്ച്‌ 26/11 ഭീകരാക്രമണക്കേസിലെ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഉജ്‌ജ്വല്‍ നിഗം പറഞ്ഞു. ‘സയീദിനെ അറസ്‌റ്റ്‌ ചെയ്‌തുവെന്നുവരുത്തി ലോകത്തെ മുഴുവന്‍ വിഡ്‌ഢികളാക്കുകയാണു പാകിസ്‌താന്‍.’

‘കോടതിയില്‍ അവര്‍ എങ്ങനെ തെളിവുകള്‍ ഹാജരാക്കുമെന്നും സയീദ്‌ ശിക്ഷിക്കപ്പെടാനുള്ള ശ്രമങ്ങള്‍ കണ്ടറിയണമെന്നും’ ഉജ്‌ജ്വല്‍ നിഗം പറഞ്ഞു. ഗുജ്‌റണ്‍വാലയിലെ ഭീകരവിരുദ്ധ കോടതിയില്‍നിന്ന്‌ ജാമ്യമെടുക്കുന്നതിനായി ലാഹോറില്‍നിന്നുള്ള യാത്രാമധ്യേ ആയിരുന്നു അറസ്‌റ്റ്‌. ചോദ്യം ചെയ്യലിനായി സയീദിനെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ അജ്‌ഞാതകേന്ദ്രത്തിലേക്ക്‌ മാറ്റി എന്നാണു സൂചന. മതപാഠശാലയ്‌ക്കുവേണ്ടി അനധികൃതമായി ഭൂമി ഉപയോഗിച്ച കേസില്‍ ലാഹോറിലെ ഭീകരവിരുദ്ധ കോടതി സയീദിനു ജാമ്യം അനുവദിച്ച്‌ രണ്ടുദിവസം പിന്നിട്ടപ്പോഴാണീ അറസ്‌റ്റ്‌.

അല്‍ അന്‍ഫല്‍ ട്രസ്‌റ്റ്‌, ദവാത്തുള്‍ ഇര്‍ഷാദ്‌ ട്രസ്‌റ്റ്‌, മോസ്‌ ബിന്‍ ജബല്‍ ട്രസ്‌റ്റ്‌ തുടങ്ങിയ ജീവകാരുണ്യസംഘടനകളിലൂടെ ഭീകരസംഘടനകള്‍ക്കു ധനസഹായം നല്‍കിയെന്നാണ്‌ ജമാത്ത്‌ ഉദ്ധവയ്‌ക്കെതിരേയുള്ള കേസ്‌. കള്ളപ്പണം വെളുപ്പിക്കലും ഭീകരതയ്‌ക്കുള്ള ധനസഹായവും അവസാനിപ്പിക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന്‌ പാരീസ്‌ ആസ്‌ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ (എഫ്‌.എ.ടി.എഫ്‌.) പാകിസ്‌താനു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button