തിരുവനന്തപുരം: തലസ്ഥാനത്ത് പോലൂസ് സഹകരണ സംഘത്തിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി. 14 പോലീസുകാര്‍ക്കെതിരെ അച്ചടക്കട നടപടി എടുത്തു കൂടാതെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എട്ട് പോലീസ് ഉദ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സൊസൈറ്റി ഓഫീസ് ഉപരോധിച്ചതും മുദ്രാവാക്യം വിളിച്ചതും ഗുരുതര അച്ചടക്ക ലംഘനമാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
പോലീസ് സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് കാറ്റില്‍പ്പറത്തിയായിരുന്നു സംഘര്‍ഷം. യുഡിഎഫ് അനുകൂല പോലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്നെല്ലെന്ന വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ അവസാനിക്കുകയായിരിന്നു.
പോലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പാനല്‍ സഹകരണ സംഘം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടയില്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞു പോകാന്‍ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും പോലീസുകാര്‍ ചെവികൊണ്ടില്ല. വാക്കു തര്‍ക്കം കയ്യാങ്കളിയിലെത്തിയപ്പോള്‍ കൂടുതല്‍ പോലീസെത്തി ഓഫീസില്‍ നിന്നും എല്ലാവരെയും പുറത്താക്കി. മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങളിലെയും നാല് പോലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments