KeralaLatest NewsIndia

ബലാത്സംഗകുറ്റം നിലനില്‍ക്കില്ല, വിവാഹ വാഗ്ദാനം നല്‍കിയാല്‍ പീഡനമാകുന്നത് എങ്ങനെയെന്ന് ബിനോയിയുടെ അഭിഭാഷകൻ

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ ലൈംഗിക ചൂഷണക്കേസിൽ പരാതി വ്യാജമാണെന്നും ബ്ലാക്ക്‌മെയിലിംഗ് പണം തട്ടാന്‍ ശ്രമമാണെന്നും ബലാത്സംഗകുറ്റം നിലനില്‍ക്കില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്ത ചൂണ്ടിക്കാട്ടി. ബലാത്സംഗമല്ല, ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണിതെന്നും അഡ്വ.അശോക് ഗുപ്ത വാദിച്ചു.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ജാമ്യവ്യവസ്ഥയില്‍ വിധി വരുന്നതുവരെ അറസ്റ്റ് തടഞ്ഞിട്ടില്ലെങ്കിലും പോലീസ് അറസ്റ്റിനു മുതിര്‍ന്നേക്കില്ലെന്നാണ് സൂചന. ഇന്നു സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ കോടതി ബിനോയിയുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ടു.

വിവാഹം ചെയ്തുവെന്ന് പറയുന്ന സമയത്ത് ബിനോയ് മുംബൈയില്‍ ഇല്ലായിരുന്നു. 2009 മുതല്‍ 2015 വരെ ബന്ധം തുടര്‍ന്നുവെന്ന് പറയുന്ന യുവതി എന്തുകൊണ്ട് 2019 വരെ പരാതി കൊടുക്കാന്‍ കാത്തിരുന്നു. എന്നാല്‍ മുംബൈയിലെ ഫളാറ്റില്‍ ഇരുവരും ഒരുമിച്ച്‌ കഴിഞ്ഞതിന് തെളിവുണ്ടെന്നും കേസ് നിലനില്‍ക്കുന്നതാണെന്നും ജാമ്യം അനുവദിക്കരുതെന്നും ജാമ്യം അനുവദിച്ചാല്‍ തുടര്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, മൊഴിയെടുക്കുന്നതിനിടെ തന്റെ പരാതിയില്‍ എന്തു നടപടിയുണ്ടായി എന്ന് യുവതി പോലീസിനോട് ആശങ്ക പ്രകടിപ്പിച്ചുവെന്നൂം അറസ്റ്റ് നടക്കുമെന്ന് യുവതിക്ക് പോലീസ് ഉറപ്പുനല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button