തിരുവനന്തപുരം: യാത്രക്കാരിയെ ബസിനകത്തുവച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കല്ലട ഗ്രൂപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തു.
കൂടാതെ ഓഫീസിന് നേരെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ചില ബസുകള്‍ക്ക് നേരേയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ ഓഫീസിന്റെയും ബസുകളുടെയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഇപ്പോഴും കല്ലട ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
മംഗലാപുരത്തു നിന്നും കൊല്ലത്തേയ്ക്കു പോകുന്നതിനു വേണ്ടി കല്ലട ബസില്‍ കയറിയ തമിഴ്‌നാട് സ്വദേശിനിക്കു നേരെയാണ് പീഡന ശ്രമം നടന്നത്. യാത്രക്കാര്‍ ഉറങ്ങിയ സമയത്ത് ബസിലെ രണ്ടാം ഡ്രാവര്‍ പെണ്‍കുട്ടിയുടെ ഇടുപ്പില്‍ പിടിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ രണ്ടാം ഡ്രൈവറായ ജോണ്‍സണ്‍ ജോസഫിനെ തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. യുവതി ബഹളംവച്ചതോടെ സഹയാത്രികരാണ് ഡ്രൈവറെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
Post Your Comments