![](/wp-content/uploads/2022/06/rss-dyfi.jpg)
മലപ്പുറം: പോലീസിനെ നോക്കുകുത്തിയാക്കി ആര്‍എസ്എസ് ശാഖയിലേക്ക് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കോട്ടയ്ക്കല്‍ ശിവക്ഷേത്രത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന ശാഖയിലേക്കാണ് ഇരുപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ക്ഷേത്ര മുറ്റത്ത് ശാഖ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു മാര്‍ച്ച്.
എന്നാല്‍, സമാധാനപരമായി ഒത്തുകൂടിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടും പോലീസ് നോക്കി നില്‍ക്കുകയാണ് ചെയ്തതെന്ന് ആരോപണം ഉയരുന്നു. ഇതോടെ, പോലീസിന് എതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സംഭവത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തുവന്നിരുന്നു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനുള്ള ഈ തറവേല അവസാനിപ്പിക്കുന്നതാണ് ഡിവൈഎഫ്ഐയ്ക്ക് നല്ലതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പിണറായിയിലെ പാറപ്പുറത്തും ആലപ്പുഴയിലെ പുന്നപ്രയിലും സംഘത്തിന് ശാഖയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments