KeralaLatest News

ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയെ നഴ്‌സിങ് അസിസ്റ്റന്റ് കയറിപ്പിടിച്ചതായി പരാതി

കോഴിക്കോട് : ചികിത്സ തേടി ബാച്ച് ആശുപത്രിയിലെത്തിയ യുവതിയെ നഴ്‌സിങ് അസിസ്റ്റന്റ് അപമാനിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അനിലിനെതിരെയാണ് പരാതി. വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കൈക്ക് ഇട്ടിരുന്ന ബാന്‍ഡേജ് ഒഴിവാക്കുന്നതിന് 4ാം തിയതി രാവിലെയാണ് യുവതി ബീച്ച് ആശുപത്രിയിലെത്തിയത്. സംഭവം നടന്നയുടന്‍ പരാതി നല്‍കിയിട്ടും ആശുപത്രി അധികൃതരും പൊലീസും നടപടിയെടുക്കാന്‍ വൈകിപ്പിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

യുവതി ആശുപത്രിയിലെത്തി ബാന്‍ഡേജ് ഒഴിവാക്കുന്നതിനിടെ നഴ്‌സിങ് അസിസ്റ്റന്റ് അനില്‍ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ ബീച്ച് ആശുപത്രി സൂപ്രണ്ടിനും വെള്ളയില്‍ പൊലീസിനും യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ കുറ്റക്കാരനെതിരെ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഉടന്‍ തന്നെ പ്രതിയെ പിടികൂടുമെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button