KeralaLatest NewsNews

മരണത്തിൻ്റെ തലേന്ന് അനിൽ പനച്ചൂരാൻ ചോദിച്ച അസാധാരണ ചോദ്യമിത്; പങ്കുവെച്ച് ഭാര്യ മായ

ജനുവരി മൂന്നിനായിരുന്നു അദ്ദേഹം അന്തരിച്ചത്.

കവി അനിൽ പനച്ചൂരാന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു. 2021ൽ മലയാളികളെ ഞെട്ടിച്ച മരണമായിരുന്നു അദ്ദേഹത്തിൻ്റേത്. അനിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കിടുകയാണ് ഭാര്യ മായ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മായ അനിലിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും എങ്ങനെയാണെന്ന് വെളിപ്പെടുത്തുന്നത്. കവിഹൃദയം നിലയ്ക്കുന്നതിൻ്റെ തലേദിവസം അദ്ദേഹം മായയോട് പറഞ്ഞ വാക്കുകളാണ് ആരാധകർ സങ്കടത്തോടെ ഏറ്റെടുത്തിരിക്കുന്നത്.

Also Read:ഇനി ഗൂഗിൾ മാപ്പ് വേണ്ട, ഐഎസ്‌ആർഒയുടെ സ്വന്തം ആത്മനിർഭർ മാപ്പ്

‘കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും?’ എന്ന അനിലിൻ്റെ ചോദ്യത്തിന് ‘ഞാൻ വന്നു, നോക്കി കണ്ടുപിടിക്കും’ എന്നായിരുന്നു മായയുടെ മറുപടി. ആ വാക്കുകൾ അദ്ദേഹം തൻ്റെ ഡയറിയിൽ കവിതയായി കുറിച്ചിടുകയും ചെയ്തു. പത്താംക്ളാസിൽ വെച്ചാണ് മായ അനിലിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. അവിടെ നിന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് നയിച്ചതും.

ജനുവരി മൂന്നിനായിരുന്നു അദ്ദേഹം അന്തരിച്ചത്. അനിൽകുമാർ പിയു എന്നാണ്‌ യഥാർത്ഥ പേര്. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത പുതുപ്പള്ളി ഗ്രാമത്തില്‍ ഗോവിന്ദ മുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനായി ജനനം. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

കടപ്പാട്: വനിത

shortlink

Related Articles

Post Your Comments

Related Articles


Back to top button