KeralaLatest NewsNews

ദുരൂഹതയേറി കല കൊലക്കേസ്, 15 വര്‍ഷം മുമ്പ് കല കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും പലരും ഒളിച്ചുവെച്ചു: ഉത്തരം തേടി പൊലീസ്

ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് മൂന്ന് നാല് പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക. ഒന്നാംപ്രതി അനിലിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാല്‍ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചെങ്ങന്നൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഒന്നാം പ്രതിക്കായി ഇന്റര്‍ പോള്‍ മുഖേന ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങള്‍ നോഡല്‍ ഏജന്‍സിയായ സിബിഐക്ക് കൈമാറി. അനിലിനെ എത്രയും വേഗം നാട്ടില്‍ എത്തിച്ചെങ്കില്‍ മാത്രമേ കേസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകൂ.

Read Also: മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം: വിശദീകരണം തേടി അക്കൗണ്ട് ജനറല്‍

ഇതിനിടെ,കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സാക്ഷികള്‍ രംഗത്തെത്തി. കലയുടെ മൃതദേഹവുമായി മൂന്ന് പേര്‍ തന്നെ സമീപിച്ചിരുന്നതായി മാന്നാര്‍ സ്വദേശിയായ സോമന്‍ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാര്‍ കൊലപാതകത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി മുരളീധരന്‍ എന്നയാളും പറയുന്നു. എന്നാല്‍ കൊലപാതകവിവരം അറിഞ്ഞിട്ടും ഇവര്‍ എന്തുകൊണ്ട് ഇത്രയും കാലം മറച്ചു വെച്ചുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ സത്യാവസ്ഥ എന്തെന്നും പൊലീസ് പരിശോധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button