ന്യൂ ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികം മാത്രമെന്നും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ശക്തമായി തിരിച്ചു വരുമെന്നും സിപിഎം കേരള ഘടകം. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന കേന്ദ്ര കമ്മിറ്റിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം ബംഗാളിൽ പാർട്ടി അനുഭാവികളുടെ വോട്ട് മാത്രമേ ബിജെപിക്ക് ചോർന്നിട്ടുള്ളൂവെന്ന് അനുഭാവികളുടെ വോട്ടുകൾ ആരുടെയും കുത്തകയല്ലെന്നും ബംഗാൾ ഘടകം പറഞ്ഞു. ജനറൽ സെക്രട്ടറിയുടെ ഉൾപ്പെടെ ആരുടേയും രാജി ഇപ്പോൾ മുന്നിൽ ഇല്ല. ആരെങ്കിലും രാജിക്ക് തയ്യാറായാൽ അത് സ്വീകരിക്കുന്ന കാര്യം അപ്പോൾ പരിഗണിക്കാമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.
പാർട്ടി അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോർന്നത് പശ്ചിമബംഗാളിൽ വൻ തകർച്ചക്ക് കാരണമായി. ഇക്കാര്യത്തിൽ വലിയ തിരുത്തലുകൾ ആവശ്യമായി വരും. കോൺഗ്രസുമായി സഖ്യമുണ്ടായിരുന്നെങ്കിൽ തകർച്ച ഒഴിവാക്കാമായിരുന്നു എന്ന സംസ്ഥാന നേതൃത്വത്തിന്റെ അവലോകനത്തിൽ പിബിയിൽ ഒരു വിഭാഗം വിയോജിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി യോഗം തെരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തിയതിന് ശേഷം സംസ്ഥാനഘടകങ്ങൾക്ക് തിരിച്ചടിക്കുള്ള പരിഹാര നിർദ്ദേശങ്ങൾ നൽകും.
Post Your Comments