നിരത്തുകളിൽ താരമാകാനെത്തുന്നു കോംപസിന്റെ പുത്തൻ മോഡൽ , ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്ടിച്ചരുന്നു. ഇപ്പോഴിതാ വാഹനത്തിന്റെ ഏറ്റവും പുതിയ ഓഫ്റോഡ് പതിപ്പായ ട്രെയ്ല്‍ഹോക്ക് കമ്പനി ഉടന്‍ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ ജീപ്പ് ഇന്ത്യ വെബ്സൈറ്റില്‍ കമ്പനി ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
കൂടാതെ നിലവിൽ കോംപസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായിരിക്കും ട്രെയ്ല്‍ഹോക്ക്. ഓഫ് റോഡ് യാത്രകള്‍ക്കായാണ് ട്രെയ്ല്‍ഹോക്കിന്റെ വരവ്. പൂര്‍ണമായും ബ്ലാക്ക് നിറമായിരിക്കും ട്രെയ്ല്‍ഹോക്കിന്. ബ്ലാക്ക് നിറത്തിലുള്ള ഗില്‍, ഫോഗ് ലാമ്പിന് ചുറ്റുമായുള്ള ബ്ലാക്ക് ആവരണം, ഡ്യുവല്‍ ടോണ്‍ ബംബര്‍, ബ്ലാക്ക് മിറര്‍, ബോണറ്റിലെ ബ്ലാക്ക് ഡീക്കല്‍, പിന്നിലെ ടോ ഹുക്ക്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ട്രെയില്‍ റേറ്റഡ് ബാഡ്ജിങ് എന്നിവയാണ് ട്രെയ്ല്‍ഹോക്കിന്റെ പ്രത്യേകത. ഓട്ടോ, സ്നോ, സാന്‍ഡ്, മഡ്, റോക്ക് എന്നീ അഞ്ച് ഓഫ് റോഡ് മോഡുകളും വാഹനത്തിനുണ്ട്. ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്.
.
Post Your Comments