
കോട്ടയം: പൊൻകുന്നത്ത് മൂന്നു യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍. അപകടകാരണമായ ജീപ്പ് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ, ഡ്രൈവർ ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസനെതിരെ പൊലീസ് നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബുധനാഴ്ച രാത്രി പൊൻകുന്നം-പാലാ റോഡിൽ കൊപ്രാകളത്തിന് സമീപമാണ് അപകടമുണ്ടായത്. സ്വകാര്യ ബസ് ജീവനക്കാരായ യുവാക്കൾ ജോലിക്ക് ശേഷം ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൂരാലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ ഇളംങ്ങുളം സ്വദേശിയുടെ ജീപ്പ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
തിടനാട് മഞ്ഞാങ്കൽ തുണ്ടിയിൽ ആനന്ദ് (24), പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാം ലാൽ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.
Post Your Comments