IdukkiLatest NewsKeralaNattuvarthaNews

കാ​ർ പി​ക്ക​പ്പ് ജീ​പ്പി​ൽ ഇ​ടി​ച്ച് അപകടം: കാ​ർ​യാ​ത്രക്കാരനാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്

കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി ഷെ​രീ​ഖി(27)നാ​ണ് പ​രി​ക്കേ​റ്റ​ത്

കു​മ​ളി: കാ​ർ പി​ക്ക​പ്പ് ജീ​പ്പി​ൽ ഇ​ടി​ച്ച് കാ​ർ​യാ​ത്രക്കാര​നാ​യ യു​വാ​വി​ന് ഗു​രുത​ര പ​രി​ക്ക്. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി ഷെ​രീ​ഖി(27)നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പലസ്തീനെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ്: കർണാടകയിൽ 20കാരന്‍ കസ്റ്റഡിയില്‍ 

ബു​ധ​നാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ കു​മ​ളി കു​ള​ത്തു പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് പ​ഴ​വ​ർ​ഗ​ങ്ങ​ളു​മാ​യി പോ​യ ജീ​പ്പി​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. കാ​റി​ൽ ഡ്രൈ​വ​റ​ട​ക്കം മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്നു.

Read Also : പ്രസവവേദനയുമായി എത്തിയ യുവതിക്ക് ചികിത്സ നൽകിയില്ല നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍ 

അ​പ​ക​ട​ത്തി​ൽ ജീ​പ്പ് റോ​ഡി​ൽ മ​റി​ഞ്ഞു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പി​ൻ​സി​റ്റീ​ലു​ണ്ടാ​യി​രു​ന്ന ഷെ​രീ​ഖി​നു മാ​ത്ര​മാ​ണ് ​ഗുരുതര പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷെ​രീ​ഖ് പാ​ലാ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button