തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്വേഷണത്തിനു ഭാഗമായി ഉത്തരേന്ത്യയില്‍ ഡ്യൂട്ടിക്കു പോയ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പഞ്ചാബിലേയ്ക്കു പോയ നാലു പോലീസുകാരെയാണ് തിരികെ വിളിച്ചത്.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത മണിക്കുട്ടനും തിരിച്ചു വിളിപ്പിച്ച പോലീസുകാരുടെ കൂട്ടത്തിലുണ്ട്. എപി ബറ്റാലിയന് എഡിജിപിയാണ് പോലീസുകാരെ തിരികെ വിളിച്ചത്.
Post Your Comments