ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടുഘട്ടം ബാക്കിനില്‍ക്കെ രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷം തയ്യാറെടുക്കുന്നതായി സൂചന. രു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ബിജെപിയെ എതിര്‍ക്കുന്ന 21 രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണുമെന്നാണ് കരുതുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ മുന്നണികളെ തകര്‍ക്കാന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് രാഷ്ട്രപതി അവസരം നല്‍കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കമെന്നാണ് കരുതുന്നത്.
Post Your Comments