Latest NewsNewsIndia

വിശ്വാസമർപ്പിച്ച ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദിയറിയിക്കുന്നു: രാംനാഥ് കോവിന്ദ്

ന്യൂഡൽഹി: തന്നിൽ വിശ്വാസമർപ്പിച്ച ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദിയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിഡ്. രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾ വഴിയാണ് രാഷ്ട്രപതി സ്ഥാനത്ത് അഞ്ച് വർഷങ്ങൾക്ക് മുൻപ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് നടപടിക്കെതിരെ രാജ്യവ്യാപക സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റാനുളള യാത്രയിലാണ് രാജ്യം. അതിനുളള ശേഷി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നിരവധി പോരാട്ടങ്ങളാണ് നടന്നത്. ദേശഭക്തി കൊണ്ട് മാത്രം അതിന് ഒട്ടേറെ സംഭാവന നൽകിയ പലരെയും പിന്നീട് വിസ്മരിച്ചു. എന്നാൽ, ഇന്ന് അവർക്ക് ഉചിതമായ അംഗീകാരമാണ് നൽകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓഗസ്റ്റ് 15 ന് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ്. തിലകും ഗോഖലെയും ഭഗത് സിംഗും നേതാജിയും ജവഹർലാൽ നെഹ്‌റുവും സർദാർ പട്ടേലും ശ്യാമപ്രസാദ് മുഖർജിയും സരോജിനി നായിഡുവും കമലാദേവി ചതോപാധ്യായയും വരെയുള്ള വിപുലമായ നേതാക്കളുടെ പ്രയത്‌ന ഫലമാണ് ഇന്നത്തെ ഇന്ത്യ. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇത്രയധികം ആളുകൾ ഒരു ലക്ഷ്യത്തിനായി ഒന്നിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഇൻഡി​ഗോ വിമാനത്തിനുള്ളിൽ ഐപിഎസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം: രക്ഷകയായി ‘ഡോക്ടർ’ ഗവർണർ തമിഴിസൈ

shortlink

Related Articles

Post Your Comments

Related Articles


Back to top button