ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അത്താഴ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ വച്ച് നടന്ന വിരുന്നിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോകസഭാ സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രിയുടെ ക്യാബിനറ്റ് അംഗങ്ങൾ, മന്ത്രിസഭ അംഗങ്ങൾ, മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുത്തിരുന്നു. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുർമുവും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇവരെ കൂടാതെ, താഴെക്കിടയിൽ കിടക്കുന്ന പത്മ പുരസ്കാരത്തിന് അർഹരായ സാധാരണ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമാണ്. ഗോത്രവർഗ നേതാക്കളുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള വലിയ വ്യക്തിത്വങ്ങളും വിരുന്നിൽ പങ്കെടുത്തിട്ടുണ്ട്.
പ്രതിപക്ഷത്തിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തിയാണ് ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച പാർലമെന്റിലെ സെൻട്രൽ ഹാളിൽ രാഷ്ട്രപതിയായി മുർമു സത്യപ്രതിജ്ഞ ചെയ്യും.
Post Your Comments