ബംഗളൂരു: രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം ജൂൺ 14 ന് രാജ്യത്തിന് സമർപ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബംഗളൂരു റൂറൽ എംപി ഡി.കെ സുരേഷ്, നിയമസഭാംഗം എം കൃഷ്ണ്ണപ്പ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Read Also: ‘രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നു’: ഫിറ്റ്‌സ് വന്ന് വിറച്ചു കൊണ്ട് ബോധം കെട്ടു വീണ സ്വപ്ന ആശുപത്രിയിൽ
തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ആത്മീയ പഠനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സൗജന്യ അന്നദാന ഹാളും ക്ഷേത്രത്തിലുണ്ട്. ഓഗസ്റ്റ് 1 മുതൽ വേദിക് ആചാരമനുസരിച്ചുള്ള ആഘോഷങ്ങൾ ആരംഭിക്കുമെന്നും ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Read Also: ‘എന്നെ കൊന്നോളൂ, ഒപ്പമുള്ളവരെ വെറുതെ വിടണം’ പൊട്ടിക്കരഞ്ഞ് ബോധരഹിതയായി കുഴഞ്ഞു വീണ് സ്വപ്ന
Post Your Comments