ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിക്കെിരെയുള്ള ലൈംഗികാരോപണം അന്വേഷണ സമിതി തള്ളിയ പശ്ചാതലത്തില്‍ പ്രതികരണവുമായി പരാതിക്കാരി. ആഭ്യന്തര അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടോടെ നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പരാതിക്കാരി പറഞ്ഞു.
ജസ്റ്റിസ് എസ്.എ ബോബ്ഡെ തലവനും ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളും ആയ സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ചത്. പരാതിക്കാരിയില്‍ നിന്ന് രണ്ട് തവണയും ചീഫ് ജസ്റ്റിസില്‍ നിന്ന് ഒരു വട്ടവും മൊഴി രേഖപ്പെടുത്തിയ സമിതി, മറ്റ് വിശദാംശങ്ങളും പരിശോധിച്ചു. ഒടുവില്‍ സുപ്രീംകോടതി മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; നീതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പരാതിക്കാരി
തുടര്‍ നടപടികള്‍ അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പരാതിക്കാരി അറിയിച്ചത്. ആഭ്യന്തര സമിതിയുടെ ഈ അന്വേഷണം ഏകപക്ഷീയമാണെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകനെ നിയോഗിക്കാന്‍ അനുവദിച്ചില്ല, നടപടിക്രമങ്ങള്‍ കാമറയില്‍ പകര്‍ത്തിയില്ല തുടങ്ങിയ പ്രശ്നങ്ങളുന്നയിച്ച പരാതിക്കാരി അന്വേഷണവുമായി നിസ്സഹകരിക്കുമെന്നും അറിയിക്കുകയുണ്ടായി.
Post Your Comments