ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശ കേസ് പരിഗണിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് കത്തയച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ദേവകി അന്തര്‍ജനം കത്തില്‍ വ്യക്തമാക്കിയെന്നാണു റിപ്പോര്‍ട്ട്.
‘എനിക്ക് 87 വയസ്സായി, വിധി കേള്‍ക്കാന്‍ വേണ്ടി ജീവിച്ചിരിക്കുമോയെന്ന് അറിയില്ല. അയ്യപ്പന് വേണ്ടിയുള്ള എന്റെ അവസാന കര്‍മമാണിതെന്നും’ കത്തില്‍ ദേവകി അന്തര്‍ജനം പറയുന്നു. 2020 ജനുവരിയില്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ ശബരിമല കേസില്‍ വാദം തുടങ്ങിയെങ്കിലും ഇതു പൂര്‍ത്തിയായിട്ടില്ല. വിധി നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നു.
Post Your Comments