ന്യൂഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാ എംപിയുമായ രഞ്ജന്‍ ഗൊഗോയ്. നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു. ആരാണ് കോടതിയില്‍ പോകുന്നത്, അവര്‍ക്ക് കോടതിയില്‍ പോയാല്‍ ഖേദിക്കേണ്ടി വരും. കോടതിയെ സമീപിക്കുന്നവര്‍ക്ക്, വന്‍കിട കോര്‍പ്പറേറ്റുകളെപ്പോലെ എത്ര തവണ കോടതിയില്‍ പോകാനാകുമെന്നും ജസ്റ്റിസ് ഗൊഗോയ് ചോദിച്ചു.
Read Also : ഗൂഗിള്‍ മാപ്പ് നോക്കി പുഴയിലും കനാലിലും വീഴുന്നത് ഒഴിവാക്കാന്‍ പുതിയ ശ്രമവുമായി ഇന്ത്യ
ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. പക്ഷേ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നുവെന്നും ഗൊഗോയ് വിമര്‍ശിച്ചു. ഇന്ത്യയിലെ കീഴ് കോടതികളില്‍ 60 ലക്ഷത്തോളം കേസുകള്‍ 2020ല്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം പോയവര്‍ഷം മൂന്ന് ലക്ഷത്തോളം ഉയര്‍ന്നു.
കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ എഴുപതിനായിരത്തോളവും കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ജൂഡീഷ്യറിക്ക് ഒരു മാര്‍ഗരേഖ തയാറാക്കേണ്ട സമയമായി. ജഡ്ജി എന്നത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ജോലിയാണ്. അതൊരു അഭിനിവേശമാണെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.
Post Your Comments