കൊച്ചി : സുരേഷ് കല്ലടയ്ക്കും ജീവനക്കാര്‍ക്കും മോട്ടോര്‍വാഹന വകുപ്പിന്റെ നോട്ടീസ്. തെളിവെടുപ്പിന് വീണ്ടും ഹാജരാകണമെന്ന് കാണിച്ചാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. ‘കല്ലട’ സംസ്ഥാനാന്തര ബസില്‍ 3 യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനു ഹാജരാകാനാണ് ബസ് ഉടമ കെ.ആര്‍. സുരേഷ് കുമാറിനും 2 ഡ്രൈവര്‍മാര്‍ക്കും മോട്ടോര്‍ വാഹനവകുപ്പ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
തമിഴ്‌നാട് സ്വദേശികളായ കുമാര്‍, അന്‍വറുദ്ദീന്‍ എന്നിവര്‍ക്കാണ് 5 ദിവസത്തിനകം കാക്കനാട്ടെ ഓഫിസില്‍ ഹാജരാകാന്‍ ആര്‍ടിഒ ജോജി പി. ജോസ് നോട്ടിസ് നല്‍കിയത്.ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച തെളിവെടുപ്പിനാണു സുരേഷ് കുമാറിനു നോട്ടിസ് നല്‍കിയത്. മര്‍ദന കേസില്‍ പ്രതികളായ സാഹചര്യത്തില്‍ ലൈസന്‍സ് റദ്ദാക്കുന്നതു സംബന്ധിച്ചാണു ഡ്രൈവര്‍മാര്‍ക്കു നോട്ടിസ്.
Post Your Comments