തിരുവനന്തപുരം: നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തില്‍ വന്ന മാറ്റങ്ങളെ അതേ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കെ.പി.എം.എസ് 48-ാം സംസ്ഥാന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ നല്ലനിലയില്‍ സംരക്ഷിക്കേണ്ടതുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തില്‍ ശക്തിപ്പെട്ട നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും മഹാത്മാ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി യാത്രയുടെയുമൊക്കെ ഫലമായാണ് നാട്ടില്‍ മാറ്റങ്ങളുണ്ടായത്. നാം കൈവരിച്ച നേട്ടങ്ങള്‍ക്കെതിരെ സമീപകാലത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതകള്‍ മനസിലാക്കണം. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടില്‍ നിന്ന് ആരംഭിക്കണം. തനിരപേക്ഷത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നു. ജാതീയ അതിക്രമങ്ങള്‍ അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments