ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചുവെന്ന ആരോപണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കിടയിലാണ്. പ്രിയങ്ക തന്റെ കഴുത്തിലണിഞ്ഞ മാല ഊരി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയിലണിയിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്.
പ്രിയങ്കയുടെ നടപടി മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്മൃതിയുടെ പ്രതികരണം. ഹിന്ദിയിലായിരുന്നു സ്മൃതിയുടെ ട്വീറ്റ്. ഉപയോഗിച്ച മാല ശാസ്ത്രി പ്രതിമയെ അണിയിച്ചത് എന്തൊരു ധാര്‍ഷ്ട്യമാണ്. കയ്യടിച്ച്, കൈവീശിക്കാണിച്ച് ശാസ്ത്രിയെ അപമാനിച്ചാണ് അവര്‍ മടങ്ങിയത്. കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സംസ്കാരമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നതെന്നും സ്മൃതി ട്വീറ്റില്‍ കുറിച്ചു. പ്രിയങ്ക പ്രതിയമയില് മാലയണിയിക്കുന്നതിന്റെ വീഡിയോയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments