Latest NewsInternational

ലോകത്താദ്യമായി ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന് വികസിപ്പിച്ചെടുത്ത ഒരു റോബോട്ട്

തന്റെ മുന്നില്‍ വന്നിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെ കണ്ണുകളില്‍ അമ്പരപ്പുണ്ടായാല്‍, മുമ്പ് നിങ്ങളെ ഒരു റോബോട്ട് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടോ എന്നാകും ടെന്‍ഗായിയുടെ ആദ്യത്തെ ചോദ്യം.

സ്വീഡന്‍: ലോകത്താദ്യമായി ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന് സ്വീഡന്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തു. ഫര്‍ഹാറ്റ് റോബോട്ടിക്‌സ് കമ്പനിയാണ് ഈ പുത്തന്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ടെന്‍ഗായി എന്നാണ് റോബോട്ടിനിട്ടിരിക്കുന്ന പേര്.

ഇപ്പോള്‍ സ്വീഡനിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ ടി.എന്‍.ജിയാണ് ടെന്‍ഗായിയെ രംഗത്തിറക്കിയിരിക്കുന്നത്. ഇതിലൂടെ തൊഴിലിടങ്ങളിലെ പക്ഷപാതം അവസാനിപ്പിക്കുകയാണ് ഈ 41 സെന്റിമീറ്റര്‍ ഉയരവും മൂന്നരക്കിലോ ഭാരവുമുള്ള ടെന്‍ഗായിയുടെ പ്രധാന ലക്ഷ്യം.

ഇന്റര്‍വ്യൂവിനായി ഉദ്യോഗാര്‍ത്ഥി എത്തുമ്പോള്‍ പുഞ്ചിരിക്കാനും ഒപ്പം തന്നെ കണ്ണുകള്‍ ചിമ്മാനും ടെന്‍ഗായിക്ക് നന്നായി അറിയാം. ഇനിയിപ്പോള്‍ തന്റെ മുന്നില്‍ വന്നിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയുടെ കണ്ണുകളില്‍ അമ്പരപ്പുണ്ടായാല്‍, മുമ്പ് നിങ്ങളെ ഒരു റോബോട്ട് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടോ എന്നാകും ടെന്‍ഗായിയുടെ ആദ്യത്തെ ചോദ്യം. പിന്നീട് പതിയെ പതിയെ താനൊരു റോബോട്ടാണെന്ന് പോലും തോന്നിപ്പിക്കാത്ത വിധത്തില്‍ ടെന്‍ഗായി ആളുകളെ കൈയിലെടുക്കും, മാത്രമല്ല ഉദ്യോഗാര്‍ത്ഥിയുടെ മനസിലും ടെന്‍ഗായി കയറിക്കൂടും.

നാല് വര്‍ഷത്തെ പഠനത്തിന്റെയും ഗവേഷണങ്ങളുടെയും ഫലമായാണ് ടെന്‍ഗായിയെ വികസിപ്പിച്ച്‌ചെടുക്കാന്‍ കഴിഞ്ഞത്. മനുഷ്യരുടെ സംസാരശൈലി അനുകരിക്കാന്‍ ഈ റോബോട്ടിന് കഴിയും. എന്നുമാത്രമല്ല മനുഷ്യരുടെ വളരെ സൂക്ഷ്മമായ മുഖഭാവങ്ങള്‍ പോലും മനസിലാക്കാനും ടെന്‍ഗായിക്ക് സാധിക്കും.

പലപ്പോഴും കഴിവുകളെ മറികടന്ന് മറ്റ് പലതും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തങ്ങളുടെ ജോലിയെ തട്ടിയെടുക്കാറുണ്ട്. എന്നാല്‍ ഇന്റര്‍വ്യൂവിനിടെ ലിംഗത്തിന്റെയോ വര്‍ഗത്തിന്റെയോ സൗന്ദര്യത്തിന്റെയോ പേരിലുള്ള വിവേചനങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനാണ് ടെന്‍ഗായിയെ കമ്പനി നിയോഗിച്ചിരിക്കുന്നത്. ഇന്റര്‍വ്യൂവിന് മുമ്പോ ശേഷമോ ഉദ്യോഗാര്‍ത്ഥികളുമായി രഹസ്യസംഭാഷണത്തിലേര്‍പ്പെടാനൊന്നും ടെന്‍ഗായി കിട്ടില്ല. അതുകൊണ്ട് തന്നെ ടെന്‍ഗായിയെ പൂര്‍ണമായും വിശ്വസിക്കാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ഇപ്പോള്‍ നിരന്തരമുള്ള പരീക്ഷണങ്ങളിലൂടെ ആണ് ടെന്‍ഗായി കടന്നുപോകുന്നത്. അതിനുശേഷം ടെന്‍ഗായിയെ മേയില്‍ ശരിക്കുള്ള ഇന്റര്‍വ്യൂവിനായി രംഗത്തിറക്കാനൊരുങ്ങുകയാണ് സ്വീഡന്‍. ഇപ്പോള്‍ സ്വീഡിഷ് ഭാഷ മാത്രമേ ടെന്‍ഗായിക്ക് അറിയൂ. എന്നാല്‍ വൈകാതെ ഇംഗ്ലീഷും പഠിക്കും. മാത്രമല്ല 2020 ഓടെ ടെന്‍ഗായി ലോകവിപണിയിലേക്കും എന്നും അധികൃതര്‍ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button