Latest NewsIndiaNewsTechnology

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബർ 23ന് ആരംഭിക്കും

ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെപ്റ്റംബർ 23ന് ആരംഭിക്കും. ഐഫോണ്‍, മാക് ആക്സസറികള്‍ തുടങ്ങിയവ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ഇപ്പോള്‍ തന്നെ മികച്ച രീതിയില്‍ വില്‍ക്കുന്നുണ്ട്. തുടര്‍ന്നും ഇവരിലൂടെയും വിറ്റേക്കുമെന്നും കരുതുന്നു.

Read also: 24 മ​ണി​ക്കൂ​റി​നി​ടെ 96,424 രോഗികൾ; 52 ല​ക്ഷം ക​ട​ന്ന് രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതർ

”ഇന്ത്യയിൽ ഞങ്ങളുടെ സേവനം വികസിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ഒപ്പം ഞങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്ക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നു. ജനങ്ങൾ സാങ്കേതികവിദ്യയെ കൂടുതൽ ആശ്രയിക്കുന്ന ഈ സുപ്രധാന സമയത്ത്, ആപ്പിൾ സ്റ്റോർ ഓൺലൈൻ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഞങ്ങൾ ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം വാഗ്ദാനം ചെയ്യുന്നു” ആപ്പിളിന്റെ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡന്റ് ഡീഡ്രെ ഓബ്രിയൻ പറഞ്ഞു.

അതേസമയം, റീട്ടെയ്ല്‍ വില്‍പ്പനയില്‍ തങ്ങള്‍ പ്രാദേശിക പങ്കാളികളെ അടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ആപ്പിള്‍ കമ്പനിയുടെ മേധാവി ടിം കുക്ക് അടുത്തിടെ പറഞ്ഞത്. തങ്ങളുടേതായ റീട്ടെയ്ല്‍ സെയ്ല്‍സ് രീതിയാണ് കമ്പനി പിന്തുടരുന്നതെന്നും അതിനാല്‍ ലോക്കല്‍ ആളുകളുമായി ഒത്തു പോകാന്‍ എളുപ്പമല്ലാത്തതിനാലുമാണ് സ്വന്തമായി തന്നെ ആരംഭിക്കുന്നതെന്നായിരുന്നു കുക്കിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button