സാന്‍ ഫ്രാന്‍സിസ്‌കോ : സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏറ്റവും സുരക്ഷിതമെന്ന് കരുതി പോന്നിരുന്ന ട്വിറ്ററും ഒടുവില്‍ ഹാക്കിങ് കെണിയില്‍. തങ്ങളുടെ മാധ്യമം വഴി ഏതാനും യൂസേര്‍സിന്റെ ഫോണ്‍ കോളുകളും വ്യക്തിഗത വിവരങ്ങളും ചോര്‍ന്നതായി ട്വിറ്റര്‍ സ്ഥിരീകരിച്ചു. ഡാറ്റ വെളിപ്പെടുത്തുന്ന ഒരു സുരക്ഷാ ബഗ്ഗ് മാറ്റാനായി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഒരു ഉപഭോക്ത സഹായ ഫോറത്തിലേക്ക് അസാധാരണമാം വിധം ട്രാഫിക്ക് തിരക്ക് രേഖപ്പെടുത്തിയതായി ട്വിറ്റര്‍ കണ്ടെത്തുകയായിരുന്നു.
ട്വിറ്റര്‍ ഉപഭോക്താക്കളുടെ രാജ്യത്തിന്റെ ഫോണ്‍ കോഡും മറ്റു വിവരങ്ങളുമാണ് ഈ ബഗ്ഗ് വഴി പുറത്ത് പോയത്. നവംബര്‍ പതിനാറോടെ ഈ ബഗ്ഗ് കമ്പനി നീക്കം ചെയ്തു. സൗദി
അറേബ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഐപി വിലാസങ്ങള്‍ വഴിയാണ് ഈ ഉപഭോക്ത സഹായ ഫോറത്തിലേക്ക് എറ്റവും കൂടുതല്‍ യൂസേഴ്‌സ് ഉണ്ടായിരുന്നത്. ഈ ഐപി വിലാസങ്ങള്‍ വഴിയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.
ഫോട്ടോകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവയാണ് ചോര്‍ത്താന്‍ ശ്രമിച്ചത്. ഇത് ഈ രാജ്യങ്ങളുടെ നിര്‍ദ്ദേശ പ്രകാരമുള്ള ഹാക്കര്‍മാരായിരിക്കാമെന്നും ട്വിറ്റര്‍ അധികൃതര്‍ സംശയിക്കുന്നു. അതിനിടെ നേരത്തേ ബഗ്ഗ് ബാധിച്ച ഏതാനും മെഷീനുകളില്‍ നിന്നും ഡാറ്റ കൈക്കലാക്കുവാന്‍ ശ്രമം നടന്നതായി സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റി നിര്‍മ്മാതാക്കളായ ട്രെന്‍ഡോ മൈക്രോയും വെളിപ്പെടുത്തി. ഹാക്കിംങിനെ തുടര്‍ന്ന് രണ്ടു മാസത്തിനിടെ നേരിട്ട ഏറ്റവും വലിയ ഓഹരി ഇടിവിലേക്ക് ട്വിറ്റര്‍ താണു. ഓഹരിയില്‍ 7 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. സുതാര്യത ഉറപ്പു വരുത്തുന്നതില്‍ തങ്ങള്‍ക്ക് പിഴവ് സംബന്ധിച്ചതായും തുടര്‍ന്ന് ഇത്തരം കുറവുകള്‍ ഉണ്ടാകാതിരിക്കാന്‍ തങ്ങള്‍ അധികാരികളെ വിവരമറിയിച്ചിട്ടുണ്ടെന്നും ട്വിറ്റര്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
Post Your Comments