തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി അംഗങ്ങളെ നിയമിച്ചുളള ഉത്തരവിറങ്ങി. 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിമുളള ജൂറിയേയാണ് തിരഞ്ഞെടുത്തത്. പ്രശസ്ത ചലച്ചിത്രകാരന്‍ കുമാര്‍ സാഹ്നിയാണ് സിനിമാവിഭാഗം ജൂറി ചെയര്‍മാന്‍. രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പി കെ പോക്കറാണ്.
ഷെറി ഗോവിന്ദന്‍, ജോര്‍ജ് ജോസഫ് (ജോര്‍ജ് കിത്തു), കെ.ജി. ജയന്‍, മോഹന്‍ദാസ്, വിജയകൃഷ്ണന്‍, ബിജു സുകുമാരന്‍, പി.ജെ. ഇഗ്‌നേഷ്യസ് (ബേണി ഇഗ്‌നേഷ്യസ്), നവ്യ നായര്‍ എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.
ഡോ. ജിനേഷ് കുമാര്‍ എരമോം, സരിത വര്‍മ്മ എന്നിവരാണ് രചനാവിഭാഗം അംഗങ്ങള്‍. ഇരുവിഭാഗങ്ങളിലും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മെമ്ബര്‍ സെക്രട്ടറിയാണ്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമി, അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ചിത്രസന്നിവേശം നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കണോ എന്ന കാര്യത്തില്‍ അക്കാദമിയില്‍ ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇരുവരുടേയും സിനിമകള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസിന്‍റെ അഭിപ്രായം. അക്കാദമി എക്‌സിക്യുട്ടീവ് അംഗങ്ങളുടെ സിനിമകള്‍ വ്യക്തിഗതപുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കാറില്ല.
സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കുന്നതില്‍ നിയമ തടസവും നിലനില്‍ക്കുന്നില്ല.
Post Your Comments