KeralaLatest NewsNews

എഴുപത്തിരണ്ടാം വയസ്സിലും കഥാപാത്രങ്ങൾക്കുവേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണീവിജയം: മമ്മൂട്ടിയെക്കുറിച്ച്‌ ഹരീഷ്

ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടൻ സമരസപ്പെടുമ്പോൾ

അമ്പത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ മമ്മൂട്ടിയെ അഭിനന്ദിച്ചു നടൻ ഹരീഷ് പേരാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എട്ടു തവണയാണ് മമ്മൂട്ടി സംസ്ഥാന പുരസ്കാരം നേടിയിരിക്കുന്നത്.

READ ALSO: ക്ഷേത്രപരിസരത്ത് താമസിച്ച് ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന ‘ഭക്തന്‍’ തൃശൂരിൽ അറസ്റ്റിൽ

കുറിപ്പ് പൂർണ്ണ രൂപം,

എട്ട് തവണ..എത്ര തവണ ?..എട്ട് തവണ…ഒരു നടൻ അയാളുടെ കൈയ്യിൽ സംസ്ഥാന പുരസ്ക്കാരം തലോടുന്നു..കഥാപാത്രങ്ങൾക്കുവേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണി വിജയം…ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടൻ സമരസപ്പെടുമ്പോൾ..ജയിംസിൽ നിന്ന് സുന്ദരത്തിലേക്കും സുന്ദരത്തിൽ നിന്ന് വീണ്ടും ജയിംസിലേക്കും മാറാൻ അയാളുടെ ആയുധം പകർന്നാട്ടത്തിന്റെ ഒരു ഉറക്കം മാത്രമാണെന്നുള്ളത് കാഴച്ചക്കാരനെ കുറച്ച് ഉൾകിടിലത്തോടെ ഇപ്പോഴും വേട്ടയാടുന്നു..മമ്മുക്കാ നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആരുമല്ല…പകരം മമ്മുക്കാ മമ്മുക്കാ എന്ന് പലയാവർത്തി ഉറക്കെ വിളിച്ച് ഈ എഴുപത്തിരണ്ടാം വയസ്സിലും കത്തികൊണ്ടിരിക്കുന്ന അഭിനയത്തിന്റെ ചൂട് പറ്റാൻ ഇനിയും നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് മാത്രം..ഞാൻ ഇതെഴുതുമ്പോഴും മറ്റെതോ കഥാപാത്രത്തിനെ ആർത്തിയോടെ നിങ്ങൾ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്ന ഉറപ്പോടെ..ഹരീഷ് പേരടി…???❤️❤️❤️

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button