Latest NewsKeralaCinemaMollywoodNewsEntertainment

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്

തിരുവനന്തപുരം: 53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുള്ള അവാർഡിന് അർഹനാക്കിയത്. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന സിനിമയിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. നൻപകൽ നേരത്ത് മയക്കം ആണ് മികച്ച സിനിമ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മലയാള സിനിമയിലെ മികവുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമായിരുന്നു ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നടന്നത്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. 154 ചിത്രങ്ങളാണ് എത്തിയത്, അതിൽ 42 എണ്ണമാണ് പ്രാഥമിക ജൂറി തിരഞ്ഞെടുത്തത്. ഇതിൽ എട്ടെണ്ണം കുട്ടികളുടെ ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം നടക്കാനിരുന്ന പ്രഖ്യാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

മികച്ച നവാഗത സംവിധായകൻ: ഷാഫി കബീർ (ഇലവീഴാ പൂഞ്ചിറ)
മികച്ച ജനപ്രീയ സിനിമ: ന്നാ താൻ കേസ് കൊട്
മികച്ച മേക്കപ്പ്: റോണക്സ് സേവ്യർ (ഭീഷ്മപർവ്വം)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്: പൗളി വിത്സൺ
മികച്ച പിന്നണി ഗായിക: മൃദുല വാര്യർ
മികച്ച പിന്നണി ഗായകൻ: കപിൽ കപിലൻ
മികച്ച പശ്ചാത്തല സംഗീതം: ഡോൺ വിത്സൺ (ന്നാ താൻ കേസ് കൊട്)
മികച്ച സംഗീത സംവിധായകൻ: എം ജയചന്ദ്രൻ
മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ്
മികച്ച തിരക്കഥ: രാജേഷ് കുമാർ (ഒരു തെക്കൻ തല്ലുകേസ്)
മികച്ച തിരക്കഥാകൃത്ത്: രതീഷ് ബാലകൃഷ്ണ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
മികച്ച ഛായാഗ്രാഹകൻ: മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ്
പ്രത്യേക ജൂറി പരാമർശം (അഭിനയം): കുഞ്ചാക്കോ ബോബൻ, അലൻസിയർ
മികച്ച സ്വഭാവ നടി: ദേവി വർമ്മ
മികച്ച നടി: വിൻസി അലോഷ്യസ് (രേഖ)
മികച്ച നടൻ: മമ്മൂട്ടി
മികച്ച സിനിമ: നൻപകൽ നേരത്ത് മയക്കം
മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്)
മികച്ച രണ്ടാമത്തെ സിനിമ: അടിത്തട്ട്

മികച്ച നടൻ: മമ്മൂട്ടി
മികച്ച സിനിമ: നൻപകൽ നേരത്ത് മയക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button