Latest NewsIndia

ഡല്‍ഹി തീപിടുത്തം: മരണസംഖ്യ ഉയരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അര്‍പ്പിത് പാലസ്് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ പതിനഞ്ചായി. അതേസമയം അപകടത്തില്‍ ഒരു മലയാളി സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. ചേരനല്ലൂര്‍ സ്വദേശികളായ 13 മലയാളികള്‍ സംഭവ സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്നു. ഇതില്‍ മൂന്നു പേരെ കാണാതായതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. അതിനിടെയാണ് ജയശ്രീയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഖാസിയാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്.

പുലര്‍ച്ചെ 4.30-ഓടെയാണ് തീപുടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. അതേസമയം അപകടം ഉണ്ടായതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി ഹോട്ടലിനു മുകളില്‍ നിന്നും ചാടിയ സ്ത്രീയും കുട്ടിയും മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button