ന്യൂഡല്‍ഹി : വിവാദങ്ങള്‍ക്ക് അവസാനം. കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പദവി ഏറ്റെടുക്കുന്നതില്‍ നിന്നും ജസ്റ്റിസ് എ.കെ.സിക്രി പിന്മാറി. പദവി ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന് ജസ്റ്റിസ് സിക്രി അറിയിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് അറിയിച്ചു. സ്ഥാനം ഏറ്റെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് നല്കിയ സമ്മതമാണ് എകെ സിക്രി പിന്‍വലിച്ചത്.
സിക്രി പദവി ഏറ്റെടുക്കാന്‍ തീരുമാനിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. സിബിഐ തലപ്പത്ത് നിന്നും അലോക് വര്‍മ്മയെ പുറത്താക്കിയ പ്രധാനമന്ത്രി ഉള്‍പ്പെട്ട മൂന്നംഗ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടയാളായിരുന്നു ജസ്റ്റിസ് സിക്രി. യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ തീരുമാനവുമായിരുന്നു ജസ്റ്റിസ് സിക്രി കൈക്കൊണ്ടതും. ഇതിന് പ്രത്യുപകാരമായാണ് വിരമിച്ച ശേഷവും സിക്രിക്ക് കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ ആര്‍ബിട്രല്‍ ട്രൈബ്യൂണല്‍ പദവി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.
സംഭവം രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി വെച്ചതോടെയാണ് സിക്രിയുടെ പിന്മാറ്റം.
വിരമിച്ച ശേഷം ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാനില്ലെന്നു ജസ്റ്റിസ് സിക്രി അറിയിച്ചതായാണ് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് അറിയിച്ചത്.
Post Your Comments