ശ്രീകണ്ഠാപുരം : കേരള യുക്തിവാദി സംഘം കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും പുരോദമന കലാസാഹിത്യ സംഘം ശ്രീകണ്ഠാപുരം ജോയിന്റ സെക്രട്ടറിയുമായ വയ്ക്കരയിലെ കെ.കെ.കൃഷ്ണന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം.
ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് അക്രമണം അരങ്ങേറിയത്. വീടിന്റെ വരാന്ത, ഭിത്തി, വാതില്‍, മുന്‍വശത്തുണ്ടായിരുന്ന ഫര്‍ണ്ണിച്ചര്‍. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ എന്നിവയെല്ലാം കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്.
ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ,വി.സുമേഷ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി ഗോപിനാഥ് എന്നിവര്‍ വീട് സന്ദര്‍ശിച്ചു
Post Your Comments