കൊച്ചി : വനിതാമതിലില്‍ വിശ്വാസികളെ അണിനിരത്തുന്നതിനെ കുറിച്ച് യാക്കോബായ സഭ. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് യാക്കോബായ സഭ. മതേതര മൂല്യങ്ങള്‍ക്കും സ്ത്രീശാക്തീകരണത്തിനും നവോത്ഥാന മൂല്യങ്ങള്‍ക്കും വേണ്ടി അണിനിരത്തുന്ന വനിതാ മതിലില്‍ നിന്ന് മാറി നില്‍ക്കേണ്ട കാര്യമില്ലെന്ന് കൊച്ചി ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ഗ്രിഗോറിയസ് പറഞ്ഞു.
ഡിസംബര്‍ 26ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ സൂനഹദോസിലാണ് വനിതാ മതിലില്‍ വിശ്വാസികളും അണി ചേരാന്‍ തീരുമാനിച്ചത്. ഒരു ലക്ഷം വനിതകളെ ജനുവരി ഒന്നിന് വനിതാ മതിലിനൊപ്പം അണിചേര്‍ക്കും. മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ സഭയുടെ വനിതാ സമാജവും യൂത്ത് വിംഗും വനിതാ വിഭാഗവും കൈകോര്‍ത്താണ് വനിതാ മതിലില്‍ അണി ചേരുന്നത്.
Post Your Comments