ഇടുക്കി: ജാതി മത വ്യത്യാസം ഇല്ലാതെയാണ് ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ അമ്മന്റെ ഉത്സവം കൊണ്ടാടുന്നത്. വെയിലേല്‍ക്കാത്ത ഇരുട്ട് മുറിക്കുള്ളില്‍ ധാന്യങ്ങളുടെ വിത്തുകള്‍ പത്രങ്ങളിലാക്കി വയ്ക്കും. ആവശ്യമായ ജൈവ വളങ്ങള്‍ ഓരോ ദിവസവും നല്‍കും. ഇതിനോടൊപ്പം തന്നെ അമ്മയുടെ അനുഗ്രഹത്തിനായി കുമ്മിയടിച്ച് പാട്ടുപാടും. ഈ ചടങ്ങുകള്‍ 11 ദിവസം നീണ്ടുനില്‍ക്കും. എങ്ങനെ മുളച്ച ധാന്യങ്ങള്‍ പുറത്തെടുത്ത് ആഘോഷപൂര്‍വം ചടങ്ങുകള്‍ നടത്തുന്നത് ഇവിടുത്തെ പ്രധാന ചടങ്ങാണ്. തൊഴില്‍, ആരോഗ്യം, കാലാവസ്ഥ, തുടങ്ങിയവയില്‍ പുരോഗതി നേടുന്നതിനും നാടിന്റെ ഐശ്വര്യത്തിനും വേണ്ടിയാണ് ഈ ചടങ്ങുകള്‍ നടത്തുന്നത്. ഇത്തരത്തില്‍ മുളപ്പിച്ചെടുക്കുന്ന ധാന്യങ്ങളെ ആറ്റില്‍ അലിപ്പിച്ച് കളയുന്നതോടെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍ സമാപിക്കുന്നു.
Post Your Comments