Nattuvartha

കൊച്ചി മാമ്പഴ മേളയിലെ താരമായി ‘മെക്സിക്കൻ ഹണി മാമ്പഴം; വില കേട്ട് ഞെട്ടി ജനങ്ങൾ

60 തരത്തിലുള്ള ചക്ക വിഭവങ്ങളും ഇവിടെ ഒരുക്കി

കൊച്ചി:. താരമായി മെക്സിക്കൻ ഹണി മാങ്ങ കിലോയ്ക്ക് 1800 രൂപ വിലയുള്ള മാമ്പഴം. പേര് മെക്സിക്കൻ ഹണി. കൊച്ചിയിലെ മാമ്പഴ ഫെസ്റ്റിവലിൽ ഏറ്റവും ആരാധകരുള്ളത് ഈ വിദേശ മാമ്പഴത്തിനാണ്.

അതീവ രുചികരമായ മെക്സിക്കയിൽ നിന്നുള്ള ഈ മാമ്പഴ രാജാവിന്റെ രുചി നുണയാൻ നിരവധി ആളുകളാണ് ദിവസവും മേളയിൽ എത്തുന്നത്. ഇതോടൊപ്പം 1400 രൂപ വിലയുള്ള തായ്‍ലൻഡിൽ നിന്നുള്ള മൽഗോവയുമുണ്ട്. കൂടാതെ മല്ലിക, മയിൽപ്പീലി, കർപ്പൂരം, പ്രിയൂർ തുടങ്ങി നാടൻ മാമ്പഴങ്ങളും മേളയിലുണ്ട്. കിലോയ്ക്ക് 50 രൂപ മുതൽ 400 രൂപ വരെയാണ് നാടൻ മാമ്പഴങ്ങളുടെ വില.

വിവിധ തരത്തിലുള്ള മാമ്പഴത്തിന് പുറമെ ചെമ്പരത്തി വരിക്ക, സിന്ദൂര വരിക്ക തുടങ്ങി വിവിധ ഇനത്തിലുള്ള ചക്കപ്പഴവും മേളയിലുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നാണ് ചക്കപ്പഴം എത്തിച്ചിരിക്കുന്നത്. 60 തരത്തിലുള്ള ചക്ക വിഭവങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഗ്രിക്കൾച്ചറൽ പ്രൊമോഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ആറാമത് ചക്ക, മാങ്ങ, ഈന്തപ്പഴം ഫെസ്റ്റ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button