കൊല്‍ക്കത്ത: കഴിഞ്ഞ ഒരു മാസം തനിക്കും മാതാപിതാക്കൾക്കും വളരെ സമ്മര്‍ദ്ദമേറിയതായിരുന്നുവെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം മിതാലി രാജ്. സംഭവിച്ചത് ഒന്നും ഇന്ത്യയിലെ വനിത ക്രിക്കറ്റിന് നല്ലതല്ല. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഇത്തരം പ്രശ്നങ്ങള്‍ മത്സരത്തിലുള്ള ശ്രദ്ധമാറ്റും. ഇപ്പോള്‍ ഒരു ടൂര്‍ നമ്മുടെ മുന്നിലുണ്ട്. വീണ്ടും കളിയിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും മിതാലി പറയുകയുണ്ടായി. 15 വ്യത്യസ്ത മനുഷ്യരാണ് ഒരു ടീമില്‍ ഉണ്ടാകുക. അതിനാല്‍ തന്നെ ചില പ്രശ്നങ്ങളും ഉണ്ടാകും. ഞങ്ങള്‍ ഒരു വലിയ കുടുംബമാണ് എല്ലാ കുടുംബത്തിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണില്ലേയെന്നും താരം കൂട്ടിച്ചേർത്തു.
Post Your Comments