തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു ഹര്‍ത്താല്‍.
കഴിഞ്ഞദിവസം ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണ് പോലീസ് അതിക്രമം ഉണ്ടായത്. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഹർത്താലിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള അര്‍ധവാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു. മറ്റ് ജില്ലകളില്‍ മാറ്റമില്ലാതെ നടക്കും. ഇന്ന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം പാദവാര്‍ഷിക പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി വെച്ചിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയുടെ നാളത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments