നമ്മുടെ വീടുകളിൽ കണ്ണില്‍ പെടുന്ന പൊടിയും മാറാലയും അഴുക്കും കളഞ്ഞാലും നമ്മുടെ കണ്ണെത്താതെ കിടക്കുന്ന ഇടങ്ങളുണ്ട് , പക്ഷെ വീടിന്റെ ആരോഗ്യം എന്നത് നമ്മള് അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതിലാണ്. അതിനാല്‍ താഴെപറഞ്ഞിരിക്കുന്ന ഇടങ്ങള്‍ വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ബേസ് ബോര്‍ഡും വാതിലുകളും: ദിവസവും തറ തുടച്ചാലും തറയും ചുവരും ചേരുന്ന ഇടം അതായത് ബേസ് ബോര്ഡ്വൃത്തിയാക്കിയെന്നു വരില്ല. അതുപോലെ തന്നെയാണ് വാതിലുകളും. അല്പം വിനാഗിരിയും വെള്ളവും മിക്സ് ചെയ്തതില്‍ തുണി മുക്കി വാതിലുകളും ബേസ്ബോര്ഡും വൃത്തിയാക്കാം. അതുപോലെ വിട്ടു പോകുന്ന മറ്റൊരു ഇടമാണ് ഡോര്‍ഹാന്‍ഡില്‍, ഇവ വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം.
ഫ്രിഡ്ജ്, അലമാര എന്നിവയുടെ അടിഭാഗം: പൊടി നിറഞ്ഞു ചിലന്തിയുടെയും മറ്റുചെറുപ്രാണികളുടെയും വാസസ്ഥലമായിരിക്കാം അലമാര, ഫ്രിഡ്ജ് എന്നിവയുടെ അടിഭാഗം. മാസത്തില്‍ ഒരിക്കല്‍ എങ്കിലും ഇവയുടെ അടിവശം വൃത്തിയാക്കി ഇടാന്ശ്രദ്ധിക്കണം.
സോഫയുടെയും സെറ്റിയുടെയും വിടവുകള്‍: സോഫയില്‍ ചാഞ്ഞിരുന്ന് ടി.വി കാണാന്‍ ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെ ഉണ്ടാകില്ല. ഇത്തരത്തില്‍ ആഹാരപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് പൊടികളും സോഫയുടെയും സെറ്റിയുടെയും വിടവുകളില്‍ അടിഞ്ഞു കൂടുന്നതും സ്വാഭാവികമാണ്.വാക്വം ക്ലീനര്‍ വച്ചോ സോപ്പ് പൊടി വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് ആക്കി അഴുക്കു പുരണ്ട ഇടത്ത് നനഞ്ഞ തുണികൊണ്ട് തുടച്ചുമാറ്റുകയോ ആവാം.
കര്ട്ടന് : അഴുക്കും പൊടിയും നിറഞ്ഞതാകും വീട്ടിലെ കര്‍ട്ടനുകള്‍. പലതും പൊടി നിറഞ്ഞ്നിറം തന്നെ മങ്ങിയിട്ടുണ്ടാകും. രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കര്‍ട്ടനുകള്‍ കഴുകി വെയിലത്തുണക്കി എടുക്കാന്‍ ശ്രദ്ധിക്കുക.
വാഷിംഗ് മെഷീന് : വാഷിങ് മെഷീനില്‍ വെള്ളം നിറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയുംചേര്ത്ത് ഓണാക്കി ഒന്ന് കറക്കിയെടുത്താല്‍ മാത്രം മതി.
ഡസ്റ്റ് ബിന്‍ : അടുക്കള മാലിന്യങ്ങളും മറ്റും നിക്ഷേപിക്കാന്‍ വീട്ടില്‍ വച്ചിരിക്കുന്ന ഡസ്റ്റ് ബിനും ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കേണ്ടതാണ്. ഇവ സോപ്പ് പൊടി ഉപയോഗിച്ച് വൃത്തിയാക്കി വെയിലത്തു വെച്ചതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
സ്വിച്ച് ബോര്‍ഡ്: എളുപ്പം വൃത്തികേടാകുന്നഒന്നാണ് വീട്ടിലെ സ്വിച്ച് ബോര്‍ഡുകള്‍. ഇരുണ്ട നിറമാണെങ്കില്‍ പെട്ടെന്ന്കണ്ണില് പെട്ടെന്നു വരില്ല. എന്നാല്‍ ഇളം നിറങ്ങള്‍ ആണെങ്കില്‍ വെറ്റ്വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കുക.
Post Your Comments