Latest NewsKeralaNews

മറിയക്കുട്ടിയ്ക്ക് വീടൊരുങ്ങുന്നു: തറക്കല്ലിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ

ഇടുക്കി: ക്ഷേമ പെൻഷൻ ലഭിക്കുന്നത് വൈകിയതിനെതിരെ പ്രതിഷേധം നടത്തിയ മറിയക്കുട്ടിക്ക് വീടൊരുങ്ങുന്നു. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനാണ് വീടിന് തറക്കല്ലിട്ടത്. മറിയക്കുട്ടിയ്ക്ക് കെപിസിസി നിർമ്മിച്ച് നൽകുമെന്ന പറഞ്ഞ വീടിനാണ് തറക്കല്ലിട്ടത്. വളരെയധികം തടസങ്ങൾ നേരിട്ടെങ്കിലും വീടു നിർമാണം ആരംഭിക്കുകയാണെന്ന് കെ സുധാകരൻ പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ, ഡീൻ കുര്യാക്കോസ് എംപിയുടെയും കോൺഗ്രസ് സഹപ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് വീടിന് തറക്കല്ലിടൽ കർമം നിർവ്്വഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

മറിയക്കുട്ടി കോൺഗ്രസ് ആണോ സിപിഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോൺഗ്രസ് ഈ തീരുമാനമെടുത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വളരെയധികം ബുദ്ധിമുട്ടുന്ന സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി ചേർത്തു പിടിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്ഷേമ പെൻഷനുകൾ കൃത്യമായി കൊടുക്കുവാനും വയോജനങ്ങൾക്ക് മറ്റു പരിപാലനങ്ങൾക്ക് അവസരം ഒരുക്കുവാനും സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു..

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ക്ഷേമ പെൻഷൻ കിട്ടാത്ത കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനാൽ ആക്രമിക്കപ്പെട്ടയാളാണ് മറിയക്കുട്ടിയമ്മ. പിണറായി വിജയൻ സർക്കാരിന്റെ കഴിവുകെട്ട ഭരണം മൂലം ദുരിതത്തിൽ ആയിരിക്കുന്ന മുഴുവൻ പാവപ്പെട്ടവരെയും സഹായിക്കണം എന്നത് പ്രായോഗികമല്ല. എങ്കിലും മറിയക്കുട്ടി അമ്മയുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് പാർപ്പിടം നിർമ്മിച്ചു കൊടുക്കുമെന്ന് കെപിസിസി പ്രഖ്യാപിച്ചിരുന്നു. വളരെയധികം തടസ്സങ്ങൾ നേരിട്ടെങ്കിലും വീടുപണി ആരംഭിക്കുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ ഡീൻ കുര്യാക്കോസ് എംപിയുടെയും കോൺഗ്രസ് സഹപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ആ വീടിന് തറക്കല്ലിട്ടിരിക്കുന്നു.

മറിയക്കുട്ടി അമ്മ കോൺഗ്രസ് ആണോ സിപിഎം ആണോ ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല കോൺഗ്രസ് ഈ തീരുമാനമെടുത്തത്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പാവപ്പെട്ട സ്ത്രീയെ മാനുഷിക പരിഗണനയോടു കൂടി കോൺഗ്രസ് പ്രസ്ഥാനം ചേർത്തു പിടിക്കുകയാണ്. ഭക്ഷണവും മരുന്നും പോലും വാങ്ങാൻ കഴിയാത്ത മറിയക്കുട്ടി അമ്മമാരെ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു. ക്ഷേമ പെൻഷനുകൾ കൃത്യമായി കൊടുക്കുവാനും വയോജനങ്ങൾക്ക് മറ്റു പരിപാലനങ്ങൾക്ക് അവസരം ഒരുക്കുവാനും സർക്കാർ ഇനിയെങ്കിലും തയ്യാറാകണം.

Read Also: സ്ത്രീകൾക്ക് നേടാം 1 കോടി രൂപയുടെ അപകട ഇൻഷുറൻസ്, വായ്പകൾക്ക് പ്രത്യേക പലിശ നിരക്കും: അറിയാം ഈ പദ്ധതിയെ കുറിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button